ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം; ഫ് ളച്ചറാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്

ബാംഗ്ലൂര്‍: ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം. ശ്രീലങ്കയുയര്‍ത്തിയ 122 റണ്‍സ് 10 പന്തുകള്‍ ബാക്കി നില്‍ക്കേ വിന്‍ഡീസ് മറികടന്നു. ഓപ്പണര്‍ ആന്ദ്രേ ഫഌച്ചറുടെ ബാറ്റിംഗാണ് വിന്‍ഡീസിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 64 പന്തുകള്‍ നേരിട്ട ഫ്‌ളച്ചര്‍ അഞ്ച് സിക്‌സറിന്റെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ 84 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 20 റണ്‍സെടുത്ത് റസലും ഫല്‍ച്ചര്‍ക്കു പിന്തുണ നല്‍കി. ചാള്‍സ്(10) സാമുവല്‍സ് (3) രാംദിന്‍ (5) എന്നിവര്‍ ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട് ഫ്‌ളച്ചര്‍ അനായാസം വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിച്ചു. മത്സരത്തില്‍ ഗെയ്ല്‍ ബാറ്റിംഗിനിറങ്ങിയില്ല. മിലിന്‍ഡ സിരിവര്‍ധന നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജെഫ്‌റി വാന്‍ഡേഴ്‌സി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. റങ്കണാ ഹെറാത്ത് നാല് ഓവറില്‍ 27 റണ്‍സും വിട്ടു നല്‍കി.

ശ്രീലങ്കയ്ക്കു വേണ്ടി ഏഴാമനായി ഇറങ്ങിയ തീസര പെരേര മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച്ത്. ബാക്കിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം വിന്‍ഡീസ് ബോളിംഗിന് മുന്നില്‍ പരാജയപ്പെട്ടു. സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പുറത്തായി. ദില്‍ഷനാണ് അമ്പയറുടെ മോശം തീരുമാനത്തിന്‍രെ ഇരയായി ആദ്യം പുറത്തായത്.
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി പന്തെറിഞ്ഞ എല്ലാ ബോളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സാമുവല്‍ ബദ്രിയാണ് ലങ്കയുടെ ബാറ്റിംഗിന്റെ നടുവൊടിച്ചത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടു നല്‍കി സുലൈമാന്‍ ബെന്നും ലങ്കയുടെ സ്‌കോറിംഗ് പിടിച്ചുകെട്ടി. ബ്രാവോ നാല ഓവറില്‍ 20 റണ്‍സ് നല്‍കി രണ്ട് വിക്കറ്റും ആന്ദ്രേ റസല്‍ നാല് ഓവറില്‍ 34 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റും നാല് ഓവറില്‍ 36 റണ്‍സ് നല്‍കി കരോള്‍സ് ബ്രത്ത്‌വൈറ്റ് ഒരു വിക്കറ്റും വീഴ്ത്തി.

© 2024 Live Kerala News. All Rights Reserved.