ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ആവേശകൊടുമുടിയില്‍ ആരാധകര്‍

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈദന്‍ ഗാര്‍ഡല്‍സിലാണ് മത്സരം നടക്കുന്നത്. ‘ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകര്‍ക്ക് ഇത് വെറുമൊരു മത്സരമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ നേര്‍ചിത്രമായിരിക്കും. ക്രിക്കറ്റിനൊപ്പം ദേശസ്‌നേഹവും ചേര്‍ത്താണ് മത്സരം കാണികള്‍ക്ക് മുന്‍പിലെത്തുന്നതെന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ വാക്കുകള്‍ .

ആദ്യ കളിയില്‍ ന്യൂസിസന്റിനോട് തോറ്റ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇന്ന് തോറ്റാല്‍ അസ്തമിക്കും. ലോകകപ്പ് കുട്ടിക്രിക്കറ്റില്‍ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന മുന്‍കാല റെക്കോര്‍ഡ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. മുന്‍പ് നേരിട്ട് ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ആകെ ഏറ്റുമുട്ടിയ ഏഴ് ട്വന്റി20 മത്സരങ്ങളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു ജയമെന്നതും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ചരിത്രം പാക്കിസ്ഥാന്‍ തിരുത്തിക്കുറിക്കുമെന്നാണ് പാക്ക് കോച്ച് വഖാര്‍ യൂനിസ് പറയുന്നത്.

© 2024 Live Kerala News. All Rights Reserved.