ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ ശ്രീലങ്ക തകര്‍ത്തു; ലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

ഇഡന്‍ഗാഡന്‍: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ ശ്രീലങ്ക തകര്‍ത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. ശ്രീലങ്ക 18.5 ഓവറില്‍ ലക്ഷ്യം കണ്ടു. ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം.

കളിയുടെ രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും കിട്ടിയ തുടക്കം ഒടുക്കം വരെ നിലനിര്‍ത്താന്‍ അഫ്ഗാനായി. അസ്ഗറിന്റെ (47 പന്തില്‍ 62 റണ്‍സ്, 3 ഫോര്‍, 4 സിക്‌സ്) ബലത്തില്‍ കളിയുടെ അവസാനം 20 ഓവറില്‍ 7 വിക്കറ്റിന് 153 റണ്‍സ് അഫ്ഗാന്‍ അടിച്ചുകൂട്ടിയിരുന്നു. സൈമുള്ള ഷെന്‍വാരി (14 പന്തില്‍ 31 റണ്‍സ്, 3 ഫോര്‍, 2 സിക്‌സ്), നൂര്‍ അല്‍ സാദ്രന്‍ (23 പന്തില്‍ 20 റണ്‍സ്, 3 ഫോര്‍) എന്നിവര്‍ക്ക് മാത്രമേ അഫ്ഗാന്‍ കൂടാരത്തില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞെള്ളൂ. ശ്രീലങ്കയ്ക്ക് വേണ്ടി പേരേര മൂന്നും ഹെറാത്ത് രണ്ടും മാത്യൂസ്, കുലശേഖര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു. ശ്രീലങ്ക പ്രധാനമായും ആശ്രയിച്ചത് തിലകരത്‌നെ ദില്‍ഷനെ (56 പന്തില്‍ 83 റണ്‍സ്. 8 ഫോര്‍, 3 സിക്‌സ്)യായിരുന്നു. ടി 20യിലെ 13 ാം അര്‍ദ്ധ സെഞ്ച്വറിയാണ് ദില്‍ഷന്റെത്. 10 പന്തില്‍ 21 റണ്‍സെടുത്ത് മാത്യൂസാണ് ദില്‍ഷന് പ്രധാനതുണ നല്‍കിയത്. അഫ്ഗാനിസ്താനു വേണ്ടി മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രണ്ട് വിക്കറ്റ് റണ്‍ഔട്ടിലൂടെയായിരുന്നു. ദില്‍ഷനാണ് മാന്‍ ഓഫ് ദി മാച്ച്.

© 2024 Live Kerala News. All Rights Reserved.