ഹരിപ്പാട് ഏവൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഏവൂര്‍ ചേപ്പാട് പഞ്ചായത്ത് മുന്‍ അംഗവും സിപിഎം പ്രവര്‍ത്തകനുമായ പ്രകാശ്, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ശരത്, അനീഷ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് 6 പേര്‍ ഒളിവിലാണ്. മാതാപിതാക്കളുടെ മുന്നിലിട്ടാണ് അക്രമികള്‍ സുനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുകാരുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഉടന്‍ തന്നെ ഹരിപ്പാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.