അരുവിക്കരയില്‍ വിധിയെഴുതാന്‍ ഇനി അഞ്ച് ദിവസം

അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ഇനി 5 ദിവസം മാത്രമാണ് ബാക്കിയുള്ളത്.പോരാട്ടം കടുപ്പിച്ച് മുന്നണികള്‍ രംഗത്തുണ്ട്.വിഅവസാന വോട്ടും ഉറപ്പിക്കാനുള്ള പ്രചാരണ തന്ത്രങ്ങളുമായി മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പ്രമുഖ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. പ്രതിപക്ഷ നേതാവ് വിഎസ് തന്നെയാണ് ഇടതു പക്ഷത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. വി എസ് ഇന്ന് വീണ്ടും പ്രചരണത്തിനെത്തും.പിണറായി വിജയനും അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷ പ്രചാരണത്തിന് ഇറങ്ങും.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരെല്ലാം യുഡിഎഫിനായി മണ്ഡലത്തില്‍ സജീവമാണ്. മുസ്ലീം ലീഗടക്കമുള്ള ഘടക കക്ഷികളുടെ നേതാക്കളും ശബരീനാഥിനായി രംഗത്തുണ്ട്.എകെ ആന്റണിയുടെ റോഡ് ഷോയും യുഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരെ രംഗത്തിറക്കാനാണ് ബി. ജെ പി പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ശ്രമിക്കുന്നത്.അരുവിക്കര കലാശക്കൊട്ടിലേക്ക് അടുക്കുമ്പോള്‍ വ്യത്യസ്തമാര്‍ന്ന പ്രചാരണ രീതികള്‍ പയറ്റുകയാണ് മുന്നണികള്‍.

© 2024 Live Kerala News. All Rights Reserved.