അരുവിക്കരയില്‍ ഇക്കുറി താമര വിരിയുമോ..? സൈബര്‍ സര്‍വ്വേകളെല്ലാം രാജഗോപാലിന് അനുകൂലം.. കൊട്ടിക്കലാശത്തിലും ബിജെപിയ്ക്ക് മേല്‍ക്കൈ.. പരസ്യ പ്രചരണം അവസാനിച്ചു

തിരുവനന്തപുരം: അരുവിക്കര വിധിയെഴുതാന്‍ ഇനി രണ്ടുനാള്‍ക്കൂടി കാത്തിരിക്കണമെങ്കിലും, പൊതുവെ ബിജെപി അനുകൂല തരംഗമാണ് എവിടേയും. മലയാളത്തിലെ രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ (മറുനാടന്‍ മലയാളി, ബ്രേവ് ഇന്ത്യ ന്യൂസ്) സൈബര്‍ ലോകത്ത് നടത്തിയ സര്‍വ്വേയില്‍ ബിജെപി മേല്‍ക്കൈ നേടി.

അരുവിക്കരയില്‍ ആര് ജയിക്കണമെന്ന ന്യൂസ് പോര്‍ട്ടലിന്റെ( മറുനാടന്‍ മലയാളി) ചോദ്യത്തിന്, 48.8 ശതമാനം പേര്‍ ഒ രാജഗോപാലിന്റെ പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 30.7 ശതമാനം വിജയകുമാര്‍, 19.3 ശതമാനം ശബരിനാഥന്റെ പേരുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

മറുനാടന്‍ മലയാളിയുടെ അഭിപ്രായ സെര്‍വ്വെ ഇങ്ങനെ

1s
മറ്റൊരു ന്യൂസ് പോര്‍ട്ടല്‍(ബ്രേവ് ഇന്ത്യ ന്യൂസ്) അരുവിക്കരയിലെ വോട്ടറായാല്‍ താങ്കള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന ചോദ്യത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ് മുന്നിലെത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 48 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ പിന്തുണച്ചു. 26 ശതമാനം പേര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ്. 22 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. നാല് ശതമാനം പേര്‍ മറ്റുള്ളവര്‍ ജയിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തി.

ആവേശം വാനോളം ഉയര്‍ത്തി കൊട്ടിക്കലാശം

ബിജെപിയുടെ കൊട്ടിക്കലാശത്തിന് സംസ്ഥാന നേതാക്കളും സുരേഷ് ഗോപിയുമാണ് നേതൃത്വം നല്‍കിയത്. എല്‍ഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ വിഎസ് അച്യുതാനന്ദന്‍ എത്തിയത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി. യുഡിഎഫിന്റെ കൊട്ടിക്കലാശത്തിന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാണ് നേതൃത്വം നല്‍കിയത്.

അരുവിക്കര, വിതുര എന്നിവടങ്ങളിലെ കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. മൂന്നുമണിയോടെ മണ്ഡലത്തിലെ മിക്കവാറും റോഡുകളും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം റോഡുകള്‍ തടസ്സപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.