ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം യുവതി മൂന്നു മക്കളുമായി നാടുവിട്ടുപോയതായി സംശയം. അശോകിന്റെ ഭാര്യ അഞ്ജനയെയും മൂന്നു കുട്ടികളെയും സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. ചതുര്‍വേദി നഗറിലെ താമസക്കാരന്‍ അശോക് സിങി(34)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകനെയും കുടുംബത്തെയും കുറിച്ച് വിവിരമില്ലാത്തതിനാല്‍ അശോകിന്റെ അമ്മ കഴിഞ്ഞദിവസം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അശോകിന്റെ വീട്ടിനുള്ളിലായിരുന്നു മൃതദേഹം കിട്ടിയത്. അഞ്ജന മകനെ കൊലപ്പെടുത്തി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് അശോകിന്റെ അമ്മ പൊലീസിനോട് പറയുന്നത്. അഞ്ജനയ്ക്ക് ബന്ധമുണ്ടായിരുന്നയാളുടെ വിവരവും അവര്‍ കൈമാറിയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. അഞ്ജനയെ കണ്ടെത്തുന്നതോടെ കൊലപാതകത്തിന് തുമ്പുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റതാണ് മരണകാരണമായതെന്ന് പൊലീസ് ഉദ്യോഗസ്ഥനായി സുനില്‍ ഖമരിയ പറഞ്ഞു.