നാലുവയസുകാരിയെ സ്‌കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ചു; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ നാലുവയസുകാരിയെ സ്‌കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ചു. ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന സമയത്താണ് സംഭവം നടന്നത്. ഏറ്റവും അവസാന സ്റ്റോപ്പിലിറങ്ങേണ്ട കുട്ടിയും, ജീവനക്കാരും മാത്രമെ ബസില്‍ അന്നേരം ഉണ്ടായിരുന്നുള്ളു.

കുട്ടി തന്നെ പീഡനവിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഒളിവിലായിരുന്ന ബസ് ജീവനക്കാരനെ രാത്രിയോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബസ് ഡ്രൈവര്‍ക്ക് പീഡനത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.