റായ്പൂര്‍: ഛത്തീസ്ഗഢിലെ ഇഗോര്‍ഖ ഗ്രാമത്തില്‍ 15കാരനെ തലയറുത്ത് കൊലപ്പെടുത്തിയ രീതിയില്‍ കണ്ടെത്തി. നരബലിയാണെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയുടെ ശിരസറ്റ ശരീരഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറച്ച് അകലെ നിന്ന് തലഭാഗം കണ്ടെത്തുകയായിരുന്നു. കൃത്യം നടന്ന സ്ഥലത്ത് നിന്ന് ചന്ദനത്തിരികളും മണ്‍വിളക്കുകളും അടക്കമുള്ള പൂജാ ശേഷിപ്പുകളും മൂര്‍ച്ചയുള്ള ആയുധവും കണ്ടെത്തിയതായി റായ്ഗഡ് അഡീഷണല്‍ എസ്പി യുബിഎസ് ചൗഹാന്‍ പറഞ്ഞു. ചത്തീസ്ഗഢില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള കൊലപാതകം ഇത് ആറാം തവണയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.