ആവശ്യക്കാര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്ന് മമ്മൂട്ടി; ചെന്നൈ പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മെഗാസ്റ്റാര്‍; തമിഴ്‌നടന്‍മാരും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സജീവം

ചെന്നൈ: പ്രളയം തകര്‍ത്തെറിഞ്ഞവര്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി. പ്രളയഭീതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് താമസസൗകര്യങ്ങളൊരുക്കിയത് മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ആവശ്യമുള്ളവര്‍ക്ക് എപ്പോള്‍വേണമെങ്കിലും തന്റെ വീട്ടിലേക്കു വരാമെന്ന് മമ്മൂട്ടി പറഞ്ഞു. നഗരത്തിന്റെ വിവിധഭാഗങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിലും ഫ്‌ളാറ്റുകളിലുമാണ് മമ്മൂട്ടി താമസസൗകര്യമൊരുക്കിയിരിക്കുന്നത്. വലസരവക്കം, അണ്ണാനഗര്‍, അഡയാര്‍, വടപളനി, കോടാന്പക്കം തുടങ്ങിയ ഇരുപതോളംസ്ഥലങ്ങളിലെ വിവരങ്ങള്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെഅറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കൂടാതെ തമിഴ് ചലചിത്ര നടന്‍മീരായ രജീകാന്ത്, സൂര്യ, കാര്‍ത്തിക് തുടങ്ങിയവരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

 

© 2024 Live Kerala News. All Rights Reserved.