‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക്മാതൃകയാണ്, അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’; ജെല്ലിക്കെട്ട് പ്രതിഷേധകരെ പിന്തുണച്ച് മമ്മൂട്ടി

ജെല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധകരെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’ മമ്മൂട്ടി.

© 2024 Live Kerala News. All Rights Reserved.