പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു; മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ് വരുന്നു. രാജാ 2 എന്ന് പേരിട്ട ചിത്രത്തിലൂടെയാണ് പോക്കിരിരാജയുടെ രണ്ടാം വരവ്.2010ല്‍ തീയറ്ററുകളിലെത്തിയ ആദ്യ ഭാഗത്തിനു സിബി കെ തോമസും ഉദയകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എങ്കില്‍ രാജാ 2 വിന്റെ രചന ഉദയകൃഷ്ണയാണ്. പോക്കിരിരാജയും പുലിമുരുകനും നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടവും ചേരുമ്പോള്‍ ഹിറ്റ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കും. ഫേസ്ബുക്കിലൂടെ വൈശാഖ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.എന്നാല്‍ ഇതൊരിക്കലും പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമോ തുടര്‍ച്ചയോ ആയിരിക്കില്ലെന്നും വൈശാഖ് പറയുന്നു. രാജ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ച മാത്രമാണ് അത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും വ്യത്യസ്തമാണെന്നും വൈശാഖ് വ്യക്തമാക്കുന്നു.ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്‌സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കുകയാണ്. ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബജറ്റ് സിനിമകളിലൊന്ന്. വൈശാഖും മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഉദയ്കൃഷ്ണ ഒരുമിച്ച പുലിമുരുകന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇതുവരെ 150 കോടിയില്‍ അധികം രൂപ ചിത്രം നേടിക്കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.