വാഹനകമ്പക്കാരനായ മമ്മൂട്ടിക്ക് ദുല്‍ക്കറിന്റെ വക സര്‍പ്രൈസ് പിറന്നാല്‍ സമ്മാനം; മെര്‍സിഡിസ് എസ് ക്ലാസ് 350 ഡി

കൊച്ചി: മമ്മൂട്ടിയുടെ 65ാം പിറന്നാളിന് ഒരു കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയത്. വാഹനകമ്പക്കാരനായ മ്മൂട്ടിക്ക് സമ്മാനമായി നല്‍കിയത് ഒരു എസ് ക്ലാസ് 350 ഡി ബെന്‍സ്. വാഹനത്തിന്റെ കൊച്ചിയിലെ എക്‌സ് ഷോറൂം വില 1.15 കോടിയാണ്.
പിറന്നാള്‍ സമ്മാനത്തിനൊപ്പം ദുല്‍ഖര്‍ ഒരു കുറിപ്പും മമ്മൂട്ടിക്കായി കൈമാറി.

പ്രിയപ്പെട്ട വാപ്പച്ചി, നിങ്ങളിലാണ് നമ്മുടെ കുടുംബം ആരംഭിക്കുന്നത്. ഞങ്ങളിലേക്കെല്ലാം തണല്‍ വിരിക്കുന്ന വൃക്ഷമാണ് നിങ്ങള്‍. എന്നിരുന്നാലും ഒരു നവജാതശിശുവായി അങ്ങയെ സങ്കല്‍പിക്കാന്‍ എനിക്ക് കഴിയും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വല്യുമ്മച്ചിക്കും വല്യപ്പിച്ചിക്കും പിറന്ന മകന്‍. ജീവിതത്തില്‍ അസാധാരണമായ വലിയ കാര്യങ്ങള്‍ ചെയ്യാനാണ് നിങ്ങള്‍ പിറന്നുവീണത്. പില്‍ക്കാലത്ത് സ്വപ്‌നങ്ങളെല്ലാം നിങ്ങള്‍ യാഥാര്‍ഥ്യമാക്കി. ആഗ്രഹിച്ച ഉയരങ്ങളിലെത്തിയപ്പോഴും സ്വന്തം കുടുംബത്തെയും സുരക്ഷിതമായി നിങ്ങള്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി. ഇന്ന് നിങ്ങള്‍ ഒരു ഇതിഹാസമാണ്. ഏറ്റവും ഉയരത്തിലാണ് നിങ്ങള്‍. നിങ്ങളുടെ കിരീടത്തില്‍ എല്ലാ പൊന്‍തൂവലുകളും ഉണ്ട്. ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ് നിങ്ങള്‍. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുടുംബവും ഞങ്ങളുടേതാണ്. ഒരു വര്‍ഷം കൂടി ചെറുപ്പമാകുന്ന വേളയില്‍ അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. 

 

© 2024 Live Kerala News. All Rights Reserved.