സിനിമ കാണാന്‍ പട്ടിണി കിടക്കേണ്ടി വന്നിടുണ്ട്; മമ്മൂട്ടി മനസ്സ് തുറന്ന്

ഒരു സിനിമ കാണാന്‍ രണ്ടുദിവസം പട്ടിണി കിടക്കേണ്ടിവരാറുണ്ടെന്നും നടന്‍ മമ്മൂട്ടി. ഞാന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമയെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍് മമ്മൂട്ടി അഭിപ്രായപ്പെട്ടു. കോളജില്‍ പഠിക്കുന്ന കാലം മുതലേ സിനിമാ കമ്പമായിരുന്നു. രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലക്കാരനായിരുന്നു മമ്മൂട്ടി. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്നും ബ്രേക്ക് ഫാസ്റ്റൊന്നും കഴിക്കാന്‍ സമയം കിട്ടാറില്ലായിരുന്നു. ഭക്ഷണം കഴിക്കാതെ നേരെ ബസ്റ്റോപ്പിലേക്കു വിടും. അന്ന് തന്റെ നാട്ടിലൂടെ ഏതാനും കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു. ഉച്ചയൂണിനായി ബാപ്പ രണ്ടുരൂപ കൊടുക്കും. ഊണ് കഴിക്കാതെ ആ കാശുകൊണ്ട് തിയ്യേറ്ററില്‍ പോയി സിനിമകാണും. ഫസ്റ്റ് ഷോ കഴിഞ്ഞാല്‍ പിന്നെ ബസില്‍ കണ്‍സഷന്‍ കിട്ടില്ല. തിരിച്ച് ഫുള്‍ ചാര്‍ജ് കൊടുക്കേണ്ടിവരും.
അതുകൊണ്ടുതന്നെ ഒരു സിനിമ കാണാന്‍ താന്‍ രണ്ടുദിവസം പട്ടിണി കിടക്കേണ്ടിവരാറുണ്ടെന്നും മമ്മൂട്ടി വിശദീകരിക്കുന്നു. അങ്ങനെ ഒരുപാട് ദിവസങ്ങള്‍ പട്ടിണി കിടന്നാണ് താന്‍ മലയാള സിനിമ വളര്‍ത്തിയെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.