ഭീകരാക്രമണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ ഐ എസ് തീരുമാനം; സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി; ബീഫ് കഴിക്കുന്ന മുസ്ലിംങ്ങളെ ഇന്ത്യയില്‍ കൊന്നൊടുക്കുന്നതായും ഐഎസ്

ന്യൂഡല്‍ഹി: പരാരിസിനും സിറിയക്കും പിന്നാലെ ഇന്ത്യയിലും ഭീകരാക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി. ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി. ബീഫ് കഴിക്കുന്ന മുസ്‌ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നുവെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശമുണ്ട്. മുസ്ലിം വിഭാഗക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ നരേന്ദ്രമോദി മോദി പ്രേരണ നല്‍കുന്നുവെന്നാണ് ആരോപണം. നിരവധി ഇന്ത്യക്കാര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലും ഇറാഖിലുമെത്തി ഭീകര സംഘടനയില്‍ ചേരുന്നുകഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന ഭീഷണി. ഭീകര സംഘടനയായ ഐഎസ് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കും ആക്രമണങ്ങള്‍ വ്യാപിപ്പിക്കുമെന്നും ഐഎസ്സിന്റെ മുന്നറിയിപ്പുണ്ട്്. ഇന്ത്യ അടക്കമുളള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സിറിയയിലെയും ഇറാഖിലെയും പോരാട്ട മേഖലകളില്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് ഐഎസ് നേതൃത്വത്തിന്റെ വിലയിരുത്തലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകരരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ഐഎസിനെതിരെ പോരാട്ടം തുടരുമ്പോഴാണ് ഇന്ത്യയ്ക്ക് നേരെയും ഭീകരരുടെ കൈനീളുന്നത്.

© 2024 Live Kerala News. All Rights Reserved.