ദമാസ്‌കസ്: രക്തരൂഷിതമായ പൈശാചീകതയുമായി വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ്. സിറിയയില്‍ തടവുകാരാക്കപ്പെട്ടവരെ കുട്ടികള്‍ വധിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. റഖയില്‍ നിന്നും ഏറ്റവും പുതിയതായി റെക്കോഡ് ചെയ്തിട്ടുള്ള ഒമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ ഏറ്റവും പുതിയ ക്രൂരതകളുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഓറഞ്ച് സ്യൂട്ട് ധരിച്ച ഇരകളുടെ തലയ്ക്ക് പിന്നില്‍ ഐഎസ് യൂണിഫോം ധരിച്ച് തോക്കേന്തി എന്തിനും തയ്യാറായി ബ്രിട്ടന്‍, ഈജിപ്ത്, തുര്‍ക്കി, ടുണീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇവരില്‍ ഒരാള്‍ അറബിയില്‍ എന്തോ ആക്രോശിച്ച് ഇരയുടെ മൊട്ടയടിച്ച തലയില്‍ അടിച്ച ശേഷം അഞ്ചുപേരും തങ്ങളുടെ കുര്‍ദ്ദുകളായ ഇരകളെ വധിക്കുന്നു. സംഘത്തിലെ ബ്രിട്ടീഷ് ബാലനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു അബ്ദുള്ള അല്‍ ബ്രിട്ടാനി എന്ന 12 കാരനാണ് ഇതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.
അമേരിക്കയുടേയോ ഫ്രാന്‍സിന്റെയോ ബ്രിട്ടന്റെയോ ജര്‍മ്മനിയുടെയോ പിന്തുണ കിട്ടിയാല പോലും ആര്‍ക്കും കുര്‍ദുകളെ രക്ഷിക്കാനാകില്ല. എല്ലാം പോയി തുലയട്ടെ എന്ന് ഒരു കുട്ടി അറബിയില്‍ പറയുന്നതും കേള്‍ക്കാനാകും. അതിന് ശേഷം ഇയാള്‍ തക്ബീര്‍ മുഴക്കുമ്പോള്‍ മറ്റുകുട്ടികള്‍ ഏറ്റു ചൊല്ലുകയും അള്ളാഹു അക്ബര്‍ എന്ന വിളിയോടെ തോക്ക് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം തടവുകാര്‍ക്ക് മേല്‍ വെടി വെയ്ക്കുന്നു. മുറിവേറ്റ തലയോട് കൂടിയ ഇവരുടെ മൃതദേഹവും കാട്ടുന്നുണ്ട്. ഐഎസില്‍ ഇപ്പോള്‍ വ്യാപകമായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് സിറിയയിലെ ഈ സംഭവം.