ഇസ്താംബുള്‍: ഐഎസിനെയും കുര്‍ദ് പോരാളികളെയും തകര്‍ക്കാന്‍ തുര്‍ക്കി പ്രത്യേക സേന സിറിയയിലെത്തി. ടാങ്കുകളും പോര്‍വിമാനങ്ങളുമായി തുര്‍ക്കി പ്രത്യേക സേന അതിര്‍ത്തിപട്ടണമായ ജറാബ്ലസില്‍ കനത്ത ആക്രമണം നടത്തിയാണ് സിറിയയിലേക്ക് കടന്നത്. സിറിയന്‍ വിമതസേനയുടെ സഹകരണത്തോടെയുള്ള തുര്‍ക്കിയുടെ സൈനീക നീക്കത്തിന് യുഎസ് പോര്‍വിമാനങ്ങളും പിന്തുണ നല്‍കിയിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് തൈപ്പ് എര്‍ദോഗനാണ് തുര്‍ക്കിയുടെ സൈനീക നീക്കം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറില്‍ റഷ്യന്‍ വിമാനം വെടിവെച്ചിട്ട ശേഷം ആദ്യമായാണ് സിറിയയില്‍ തുര്‍ക്കി പോര്‍വിമാനങ്ങള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കി പട്ടണത്തില്‍ വിവാഹാഘോഷത്തിനിടെ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണ്ണമായും ഐഎസിനെ തുടച്ചുനീക്കുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചത്. അതേസമയം കുര്‍ദുകളെ നേരിടുന്നതിനോട് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താല്‍പര്യമില്ല.