കെയ്‌റോ: ഈജിപ്തിലെ ഐഎസ് തലവന്‍ അബു ദുവാ അല്‍ അന്‍സാരിയെയാണ് സൈന്യം വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഈജിപ്ഷ്യന്‍ വ്യോമസേനയും ആന്റി ടെററിസം സ്‌ക്വാഡും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്. ഈജിപ്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആധിപത്യത്തിലുള്ള സീനായി മേഖലയുടെ തലവനായിരുന്നു അബു ദുവാ അല്‍ അന്‍സാരി. സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 45ഓളം ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി ഭീകരര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്നു സൈന്യം നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്‌തെന്നും ഈജിപ്ഷ്യന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ അറിയിച്ചു.