ഐഎസ് ബന്ധമുണ്ടെന്ന് പറയുന്ന വയനാട് സ്വദേശി കണ്ണൂരില്‍ പിടിയില്‍; മുഹമദ് ഹനീഫ് മതതീവ്രവാദ ക്ലാസുകളും പരിശീലനവും നടത്തിയിരുന്നതായി പൊലീസ്

കണ്ണൂര്‍: ഐഎഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയ വയനാട് സ്വദേശി കണ്ണൂരില്‍ പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍ നിന്നും പൊലീസിന്റെ പിടിയിലായത്. മതതീവ്രവാദം പ്രചരിപ്പിക്കുകയും പരിശീലന ക്ലാസുകള്‍ നടത്തുകയും ചെയ്‌തെന്നാണ് കേസ്. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ വെച്ച് മുംബൈ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

© 2025 Live Kerala News. All Rights Reserved.