ദമാസ്‌കസ്: സ്ത്രീകളെ സംഘടനയിലെത്തിക്കാന്‍ പുതിയ തന്ത്രവുമായി ഇസ്ലാമിക് സ്‌റ്റേറ്റ്. ഇതിനായി വനിതാ വക്താവിനെ നിയമിച്ചു. ആദ്യമായാണ് ഐ.എസ് വനിതാ വക്താവിനെ നിയമിച്ചത്. കൂടുതല്‍ മുസ്ലീം വനിതകളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഐ.എസിന്റെ പ്രപ്പഗണ്ട വീഡിയോകളില്‍ വനിതാ വക്താവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബുര്‍ഖ ധരിച്ച് മുഖം മറച്ച നിലയിലാണ് ഇവരെ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ ഐഡന്റിറ്റി വ്യക്തമല്ല. മജസ്റ്റിക് എന്ന പേരില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടുത്തിടെ പുറത്തിറക്കിയ മാഗസിനില്‍ വനിതകളെ പ്രത്യേകം ആകര്‍ഷിക്കുന്നതിനുള്ള ലേഖനങ്ങളാണുള്ളത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നിരുന്നു. 15 വയസുള്ള പെണ്‍കുട്ടികള്‍ മുതല്‍ ഐ.എസിന്റെ ഭാഗമാണ്. ഇതിന് പുറമെയാണ് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വനിതാ വക്താവിനെ നിയമിച്ചത്. പലയിടങ്ങളില്‍ നിന്ന് പിടികൂടുന്ന സ്ത്രീകളെ ലൈംഗിക അടിമകളായാണിവിടെ തടവിലിട്ടിരിക്കുന്നത്.