100 സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ലെന്ന് നിവിന്‍ പോളി. ഞാനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ ഞാനെത്തിയിട്ടില്ല. ഇത്തരം താരതമ്യപ്പെടുത്തല്‍ എന്നെ അലോസരപ്പെടുത്തുന്നു. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ല. നിവിന്‍ പറഞ്ഞു.
ഞാന്‍ രണ്ടു കോടി പ്രതിഫലം വാങ്ങുന്നെന്ന വാര്‍ത്തയും ശുദ്ധഅസംബന്ധമാണ്. ആ വാര്‍ത്തയോട് പ്രതികരിക്കണം എന്നെനിക്ക് തോന്നിന്നില്ല. ആ പറയുന്നത് ബുദ്ധിശൂന്യമായ കാര്യമാണെന്ന് മലയാള സിനിമയെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. നമ്മുടെ ഈ ചെറിയ ഇന്‍ടസ്ട്രിയില്‍ അത്രയും വലിയ പ്രതിഫലം വാങ്ങാന്‍ സാധിക്കില്ല. അതൊക്കെ മാധ്യമങ്ങള്‍ അവരുടെ പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിക്കുന്ന വാര്‍ത്തകളാണ്.
പ്രേമത്തില്‍ മൂന്ന് നായികമാരില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെ പ്രണയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മലരിന്റെ പേരാണ് നിവിന്‍ പറഞ്ഞത്. തന്റെ വിജയത്തിന് പിന്നില്‍ വിനീത് ശ്രീനിവാസന്‍ ആണെന്നും നിവിന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.