ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു;വിജയനാകുന്നത് നിവിന്‍ പോളി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു. ഐഎം വിജയനാകുന്നത് യുവ താരം നിവിന്‍ പോളിയാണ്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ അടുത്ത മാസം ആരംഭിക്കും. വിജയനുമായി സംവിധായകന്‍ വിശദമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഐഎം വിജയന്‍ കേരളത്തിനായി ഇറങ്ങിയ സന്തോഷ് ട്രോഫി മത്സരങ്ങള്‍, കേരള പോലീസിനു വേണ്ടിയുള്ള മാച്ച്, ബംഗാളിലെ ഐഎം വിജയന്റെ ജീവിതം എന്നിവയെല്ലാം സിനിമയില്‍ ഉണ്ടാകും. ഐഎം വിജയന്റെ ജീവിതം മുമ്പ് ഡോക്യുമെന്ററി ആയിട്ടുണ്ടെങ്കിലും വെള്ളിത്തിരയില്‍ എത്തുന്നത് ആദ്യമായിട്ടാണ്.അന്തരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ വിപി സത്യന്റെ ജീവിതവും സിനിമയാകുന്നുണ്ട്. ‘ക്യാപ്റ്റന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.ജയസൂര്യയാണ് ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സത്യനെ അവതരിപ്പിക്കുന്നത്.