നിവിൻ പോളിയുടെ ആക്ഷൻഹീറോ ബിജു നിർത്തിവച്ചു

നവതലമുറയുടെ സൂപ്പർ നായകൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ ആക്ഷൻ ഹീറോ ബിജുവിന്റെ ഷൂട്ടിംഗ് നിർത്തിവച്ചു. നിവിന്റെ കണ്ണിന് അസുഖം ബാധിച്ചതിനെതുടർന്നാണ് ഷൂട്ടിംഗ് നിറുത്തിവച്ചത്. കണ്ണിൽ വളർന്ന് വന്ന കുരുപൊട്ടിയതിനെത്തുടർന്ന് ചെറിയ മുറിവുമുണ്ട് നിവിന്.

1983 നു ശേഷം എബ്രിസ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജുവിന്റെ ഷൂട്ടിംഗ് വ്യാഴാഴ്ച പുനരാരംഭിക്കും. നിവിൻ പോളി നിർമ്മാതാവാകുന്ന ചിത്രം ഒരു പൊലീസുകാരന്റെ സത്യസന്ധമായ ജീവിതകഥയാണ് പറയുന്നത്.

തെലുങ്ക് താരം അവന്തികയാണ് ആക്ഷൻ ഹീറോ ബിജുവിലെ നായിക. ജോമോൻ ടി ജോണിന്റെ അസോസിയേറ്റായിരുന്ന അലക്സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 1983 ന് വേണ്ടി ക്ലാഷ് വർക്ക് ചെയ്തിട്ടുണ്ട് അലക്സ്. അതേസമയം നിവിൻ പോളിയുടെ പുതിയ ചിത്രമായ പ്രേമം മലയാളത്തിലെ സർവ്വകാലഹിറ്റായി മാറിക്കഴിഞ്ഞു. എൺപത് ലക്ഷം രൂപയാണ് നിവിൻ ഇപ്പോൾ പ്രതിഫലമായി വാങ്ങുന്നത്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം രണ്ടുമാസം ഒരു സിനിമയും ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ് നിവിൻ. യാത്രകൾക്കും വിശ്രമത്തിനുമായി രണ്ട് മാസം നിവിൻ നീക്കിവയ്ക്കും. ഒക്ടോബറിൽ തുടങ്ങുന്ന അമർ ചിത്രഗാഥയാണ് നിവിൻ അഭിനയിക്കാനുള്ള അടുത്ത ചിത്രം. ‘കിളി പോയി” എന്ന ചിത്രത്തിന് ശേഷം വിനയ ഗോവിന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .