നിവിന്‍ പോളിക്കൊപ്പം പോസ് ചെയ്ത് മെറിന്‍ ജോസഫ്..ഫോട്ടോഗ്രാഫര്‍, ഹൈബി ഈഡന്‍

പ്രേമത്തിലെ ജോര്‍ജിനെ കണ്ട മെറിന്‍ ജോസഫിന് മനസില്‍ ഒരു മോഹം. ഒപ്പം നിന്ന് ഫോട്ടോയെടുത്താലോ?. യൂണിഫോമിലാണെങ്കിലും വെള്ളിത്തിരയിലെ സൂപ്പര്‍താരത്തെ നേരില്‍ കണ്ട മെറിന് ആശ്ചര്യം അടക്കാനായില്ല. കൂടെയുണ്ടായിരുന്ന എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ ഫോട്ടോ എടുത്ത് നല്‍കി സഹായിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇന്ന് രാവിലെ നടന്ന അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു സംഭവം.

ഫോട്ടോ എടുത്ത് ഉടന്‍ തന്നെ മെറിന്‍ അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ കാര്യങ്ങള്‍ പെട്ടെന്നാണ് മാറി മറിഞ്ഞത്. എംഎല്‍എയെ ഫോട്ടോഗ്രാഫറാക്കിയതിന് മെറിന്‍ ജോസഫിനെ തേടിയെത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ ശകാരവാക്കുകളായിരുന്നു. കോമഡി ട്രാജഡിയായത് വളരെ പെട്ടെന്നായിരുന്നു.