കേരളത്തിൽ വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസിന്റെ ഹൈബി ഈഡന്‍ എംപി. കൊവിഡ് ബാധയുമായി കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് ഈ കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.
ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.