തിരുവനന്തപുരം: കോവിഡില്‍ കേരളത്തിന് ആശ്വാസം. കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.അതേ സമയം കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്.ഇന്നലെ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ 4പേര്‍ക്ക് കൊവിഡ് ഉപവകഭേദമായ JN 1 സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
നവംബറില്‍ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോള്‍ വന്നതെന്നും ,4 പേരും രോഗമുക്തര്‍ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ആണ് ഖച .1 കണ്ടെത്തിയത്. ഇവരില്‍ രണ്ടു പേരാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. ആകെ 56 പേരുടെ സാമ്പിള്‍ ആണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെനും ആരോഗ്യവകുപ്പ് അറിയിച്ചു .സംസ്ഥാനത്തു ഇന്നലെ 11 പേര്‍ക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉള്ളത്.