ക്ലാസ്സ് ചിത്രവുമായി മോഹന്‍ലാലും ജിബു ജേക്കബും ഒന്നിക്കുന്നു..

 

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേക്ഷം ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ജെയിംസ് വി ജെയുടെ പ്രണയോപനിശത്ത് എന്ന ചെറു കഥയെ ആധാരം ആക്കി സിന്ധു രാജാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ ആണ് ഈ ചിത്രം നിര്‍മ്മികുന്നത്. എം സിന്ധുരാജ് ആണ് ചിത്രത്തിന് വേണ്ടി തിരകഥ ഒരുകുന്നത്. ഒരു ക്ലാസ്സ് ചിത്രം ആകുമെന്നാണ് ലഭിക്കുന്ന വിവരം. മോഹന്‍ലാല്‍ എന്നാ താരത്തിലുപരി മോഹന്‍ലാല്‍ എന്ന നടനെ ഉപയോഗിക്കുന്ന ഒരു ചിത്രം ആവുമെന്നും ജിബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്തിന്റെ ലോഹത്തിന് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നാണ് സൂചന.