മോഹന്‍ സിത്താരയുടെ മകന്റെ കുമ്പസാരം ഹിറ്റ്

 

വെബ് ഡെസ്‌ക്

സംഗീതസംവിധായകന്റെ മകന്‍ സംഗീതമൊരുക്കുന്നത് മലയാളത്തിന് അത്ര പുതുമയല്ലെങ്കിലും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായ സംഗീതസംവിധായകന്റെ മകന്‍ ഈണമൊരുക്കുന്നത് മലയാളത്തിന് പുത്തന്‍ അനുഭവമാണ്. മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായ മോഹന്‍ സിതാരയുടെ മകന്‍ വിഷ്ണു മോഹന്‍ സിതാരയുടെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ റിലീസായി. ജയസൂര്യയും ഹണിറോസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുമ്പസാര ത്തിലെ ഗാനങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബലായ Muzik 247ന്റെ യു ട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. നേരത്തെ ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിനുവേണ്ടി വിഷ്ണു പാട്ടൊരുക്കിയിരുന്നു. വിഷ്ണു മോഹന്‍ സംഗീതത്തിനൊപ്പം പാടുകയും പാട്ടെഴുതുകയും ചെയ്തിരിക്കുന്നു കുമ്പസാരത്തില്‍. അച്ഛന്റെ ശൈലിയിലല്ല വിഷ്ണുവിന്റെ പാട്ട്. വെസ്റ്റേണ്‍ രീതിയില്‍ മലയാളത്തവും ആധുനകതയുമുള്ള ഗാനങ്ങള്‍. ആവേശകരമായ ഒരു സാഹസീക ദൃശ്യാനുഭവവുമാണ് ഈ ഗാനങ്ങള്‍.

അനുക്രമമായ ബീറ്റുകള്‍ നിറഞ്ഞ ‘ഓഹോ നെഞ്ചില്‍’ എന്ന ഗാനം വിഷ്ണു മോഹന്‍സിതാര പാടുന്നു. ഭാവങ്ങളും നാടകീയതയും ചേര്‍ന്ന ഒരു റോളര്‍ കോസ്റ്റര്‍ സവാരി പോലെ യാണ് ഈ ഗാനം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാഴട്ടഴുതിയിരിക്കുന്നത്.

‘നിലാ വെയിലില്‍..’ എന്ന വിഷാദം നിറഞ്ഞ ഒരു മെലഡി ശുഭം റോയ്, മൃദുല മോഹന്ദാസ്, ആന്റണി എല്‌റിന്‍ ഡിസില്‍വ, ഹരി ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് പാടുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും അനീഷ് അന്‍വറും ചേര്‍ന്ന് പാട്ടെഴുതിയിരിക്കുന്നു.

കുട്ടിയുടെ നിഷ്‌കളങ്ക ശബ്ദത്തിലുള്ള ഈ സുവിശേഷ ഗാനം
‘ഓ ഗോഡ്’ അനുഗ്രഹ റാഫി പാടുന്നു. പ്രിയ മേനോന്റെ രചന.

വശ്യമായ തെക്കന്‍ നാടോടി ബീറ്റുകള്‍ കൊണ്ട് നിറഞ്ഞ ഇ
‘തളരാതെ..’ എന്ന ഗാനം വിഷ്ണു മോഹന്‍ പാടുന്നു.
ഗാനരചന: വിഷ്ണു മോഹന്‍.

© 2024 Live Kerala News. All Rights Reserved.