ക്ലാരയോളം വരുമോ മലര്‍ ?

 

യുവമാധ്യമ പ്രവര്‍ത്തകന്‍
നിഖില്‍ ഈശ്വര്‍ എഴുതുന്നു..

കഴിഞ്ഞഒരാഴ്ചക്കാലത്തിലേറെയായ്സോഷ്യല്‍മീഡിയകളില്‍ ആകെ മൊത്തംഒരുപ്രേമപ്രാന്താണ്. മലയാളത്തില്‍ എത്രയോവലിയസിനിമകള്‍ഇറങ്ങിയിട്ടുംഇത്രയുംസോഷ്യല്‍ മീഡിയഅറ്റന്‍ഷന്‍കിട്ടിയമറ്റൊരുസിനിമയുംകാണില്ല. എന്ത്കണ്ടിട്ടാണീ പ്രേമ പ്രാന്തെന്ന തല്‍ക്കാലം ചോദിക്കുന്നില്ല..!!പ്രധാനമായുംഫേയ്‌സ്ബുക്കിലാണ്പ്രേമംക്ലീഷേയായ്ഓടിക്കൊണ്ടിരിക്കുന്നത്. ഹാഷ് ടാഗോടെ
#Adittedtopremam എന്ന താണ്ഇപ്പോഴത്തെമിക്കന്യൂജെന്‍ഫ്രീക്കന്‍മാരുടെയുംഫേയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്സ്റ്റാറ്റസ്.

PIC 0

ചിത്രത്തിന് ട്രൈലര്‍ ഇല്ല. വലിയ മുടിയുമായി നടക്കുന്ന പെണ്‍കുട്ടിയുടെ പിന്നാലെ ന്യൂജന്‍മാരുടെ ലാലേട്ടന്‍ നിവിന്‍പോളി നടക്കുന്ന പടം കണ്ടാണ്, ഇത്രയുമധികം കാണികള്‍ തീയറ്ററിലെത്തിയത്.

PIC 1
വലിയമുടിയുമായ്നടക്കുന്ന കഥാപാത്രം, മേരിയെന്ന അനുപമ പരമേശ്വരന്‍, പടം ഇറങ്ങുന്നതിന് മുമ്പ് താരമായെങ്കിലും, റിലീസിന് ശേഷം മലറാണ് താരം. പടം കണ്ട് തീയറ്ററിന് പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷനും വീട്ടില്‍ പോകുന്നത് ചിത്രത്തിലെ കഥാപാത്രമായ മലരിനൊപ്പമായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഞാന്‍ ചിത്രം കാണാന്‍ പോയത് സുഹൃത്ത് ബില ഹരിയോടൊപ്പമാണ്. എന്റെയൊപ്പം എന്തായാലും ആരും വീട്ടിലേക്ക് പോന്നിട്ടില്ല. അവന്റെ കാര്യം ചോദിച്ച ശേഷം ‘ ഹൈഫണിട്ട് ‘ കുറിപ്പില്‍ ചേര്‍ക്കാം. മലരാണ് ഇന്നത്തെ ചിന്താവിഷയം. മലരിനെ ഓര്‍ത്ത് ഉറങ്ങാന്‍ പറ്റുന്നില്ലെന്ന പറഞ്ഞ് ” ഒരു മലര്‍ ആരാധകന്‍’ ഫേസ്ബുക്കില്‍ പോസ്റ്റിയ ഒരു പടം താഴെ ചേര്‍ക്കുന്നു. നല്ലരീതില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പണി എങ്ങനെയെങ്കിലും ടിക്കറ്റ് സങ്കടിപ്പിച്ച് മലരിനെ കാണുകയാണ്.

PIC 2 copy

ഇത്ഒരുന്യൂജെന്‍ഫ്രീക്കന്റെമാത്രംകാര്യമല്ല. ഫേയ്‌സ്ബുക്ക്തുറന്നാല്‍ മലരെന്ന സായ് പല്ലവിയുടെ കടുത്ത ആരാധകരുടെ നീണ്ട നിര തന്നെ കാണാം. (ബാറുകള്‍ അടച്ചു പൂട്ടിയപ്പോള്‍ ബീവറേജിന്റെ മുന്നില്‍ കണ്ടതിനേക്കാള്‍ വലീയ നിര) എന്റെ വിഷമം ഇതൊന്നുമല്ല. ആരാധകരുടെ ആ വീര്‍പ്പുമുട്ടിക്കുന്ന സ്‌നേഹം കണാന്‍ അവിലും മലരുമൊന്നും ഇന്ത്യയില്‍ തന്നെ ഇല്ലല്ലോയെന്നതാണ്.. പഠന സംബന്ധമായി മലരങ്ങ് ജോര്‍ജ്ജിയായിലാണ് ഉള്ളത്.. ഓടുന്ന ട്രയിനിന് മുന്നില്‍ നിന്നും, ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുകയുമൊക്കെ അതിസാഹസികമായി എടുത്ത സെല്‍ഫിയൊന്നുമല്ല, ഫ്രീക്കന്‍മാരുടെ ഇപ്പോഴത്തെ ഡസ്‌ക്ക്‌ടോപ്പ് പിക്ചര്‍. ഒന്നുങ്കില്‍ മലര്‍, അല്ലെങ്കി നിവിന്‍, ഇതു രണ്ടുമല്ലെങ്കില്‍ പ്രേമത്തിന്റെ പോസ്റ്റര്‍.
PIC 3

അതുപോലെതന്നെ അനുപമയുടെയേയും സായ് പല്ലവിയുടേയും നിരവധി ഫെയ്ക്കന്‍മാരും മുഖബുസ്തകത്തില്‍ തലപൊക്കിയിട്ടുണ്ട്. (അത് പിന്നെ നമ്മള്‍ മലയാളികള്‍ അങ്ങനെത്തന്നെയാണല്ലോ ?) ഇനി പ്രേമത്തെ വിമര്‍ശിച്ച് ആരെങ്കിലും പോസ്റ്റ്് ഇട്ടാലും അവരെ പൊങ്കാലയിട്ട് തൂക്കിലേറ്റാന്‍ Malar#premam ഫാന്‍സും മുഖപുസ്തകത്തില്‍ ഉണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം നിന്നു പോയതിനെത്തുടര്‍ന്ന് തീയ്യറ്റര്‍ അടിച്ചു തകര്‍ത്ത ടീമാ.. ചിലപ്പം അതും ചെയ്തുകളയും. !!!

PIC 4

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രേമത്തെ അത്രക്കും പ്രേമിക്കാത്തവരുമുണ്ട് ട്ടോ മുഖപുസ്തകത്തില്‍, വന്‍ പ്രതീക്ഷകള്‍ വെച്ച്, തല്ലും കൂടി പ്രേമം കണ്ട് പ്രാന്തായ ചിലര്‍.PIC 5 copy

ഇത്തരക്കാരെ പ്രേമ വിരോധികളെന്നോ ബുദ്ധി ജീവികളെന്നോ, ഒക്കെ വിളിച്ചോളൂ.. എന്നെയുള്‍പ്പടെ തെറിമാത്രം വിളിക്കരുത്( ഒന്നു പേടിപ്പിച്ചാല്‍ മതി ചിലപ്പോള്‍ ഞാന്‍ നന്നാകും) പക്ഷേ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും, നിവിന്‍പോളിയുടേതൊ മറ്റ് അഭിനേയതാക്കളുടേയോ പ്രകടനത്തെക്കുറിച്ച് മറ്റ് ഒരാക്ഷേപവുമില്ല. പക്ഷേ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പഴയ വീഞ്ഞില്‍ അല്‍പ്പം’ പച്ചവെള്ളം’ ഒഴിച്ച് കുലുക്കി, പുതിയ കുപ്പിയിലാക്കി തന്നു എന്നതില്‍ മാത്രമാണ് കാണികള്‍ക്ക് വിഷമം. അവരേയും കുറ്റം പറയാന്‍ പറ്റില്ലല്ലോ..!!!

തിരശ്ശീലയില്‍ തന്റെ രണ്ടാമൂഴത്തിലും സിനിമയെന്ന മാധ്യമത്തിന്റെ വിനോധ സാധ്യതകളുടെ വിദഗ്ധ വിനിമയം അല്‍ഫോന്‍സ് സാധ്യമാക്കിയിരിക്കുന്നു. മലയാളിക്കെന്നും പ്രിയടപ്പെട്ട പഴമയെ സാങ്കേതിക സൗന്ദര്യത്തിന്റേയും അവതരണ കൗശലത്തിന്റേയും കീഴില്‍ പുതുക്കി പണിയുകയാണ് പുത്രന്‍ ചെയ്തത്. സംഭവം ”പഴയ വീഞ്ഞ് ” തന്നന്നെയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നാട്ടിലെ സുന്ദരിയായ മേരിയുടെ പിന്നാലെ, അന്നാട്ടിലെ സകലമാന കോഴികളും തേനൊലിപ്പിച്ച നടക്കുന്നതൊക്കെ ചിത്രീകരിക്കുന്നതില്‍ സംവിധായകന്റെ അപക്വത വ്യക്തമായി കാണാം. അന്നാട്ടിലെ മുഴുവന്‍ കൗമാരക്കാരും കാമപ്രാന്തന്‍മാരാണെന്നും, അവിടുത്തെ സാഹചര്യങ്ങള്‍പ്പോലും ഇവര്‍ക്ക് വളംവെച്ചു കൊടുക്കുന്നതുമാണെന്നാണ് പൊതുവില്‍ വിലയിരുത്തേണ്ട്ത്. രണ്ടാം പകുതിയ്ല്‍ നിവിന്‍പോളിയ്ക്ക് അല്‍പ്പം, താടി മുളച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ ഇവിടേയും സംവിധായകന്റെ അപക്വതയും, പ്രേക്ഷകനോടുള്ള കാഴ്ചപ്പാടും വ്യക്തമാണ്. കോളേജിലെ ഗസ്റ്റ് ലക്ചററായി എത്തുന്ന മലരുമായി, ജോര്‍ജ്ജെന്ന നായക കഥാപാത്രം പ്രണയത്തിലാകുന്നതാണ് കഥ. ചിത്രം കണ്ടിറങ്ങിയ എല്ലാ കാണികളും മനസ്സില്‍ ചോദിക്കുന്ന ചോദ്യം, ‘ എന്തു കണ്ടിട്ടാണ്ീ മലര്‍ ജോര്‍ജ്ജിനെ പ്രേമിച്ചതെന്നാണ്’. ജോര്‍ജ്ജെന്ന കക്ഷി് സാമാന്യം ബേധപ്പെട്ട തല്ലിപ്പൊളിയാണ്. ക്ലാസ്സിലിരുന്ന ഇയാല്‍ മദ്യപിക്കുന്നതുവരെ ചെയ്യുന്നുണ്ട്. (ഇനിയിത് കണ്ടിട്ടാണോ ,മലര്‍ മിസ് ഇഷ്ടപ്പെട്ടതെന്ന പറയാന്‍ പറ്റില്ല. ന്യൂജെന്‍ ആണേ.. ന്യൂ ജെന്‍..) ഒടുവില്‍ മലരിനേയും നഷ്ടപ്പെട്ട് ജോര്‍ജ്ജ തന്റെ മൂന്നാം പാദത്തിലേക്ക് കടക്കുബോള്‍ അവിടേയും താടിയിലാണ് കാര്യമായ മാറ്റം, മൊത്തം വെട്ടിക്കളഞ്ഞു. !!! ഇത് പറയാന്‍ കാരണം ആകെയൊരുമാറ്റം ഇതേയുള്ളു അതോണ്ടാ..

PIC 6

പടത്തിന്റെ ഇഴഞ്ഞുള്ള ആ പോക്ക് കണ്ടപ്പോള്‍ ഇവിടേയും ഓന്‍ ശശിയാവൂന്ന്.. പക്ഷെ ഇവിടെയാണ് നിവിന്‍ പോളി നായക നടനാണെന്ന് സംവിധായകനും തിരകഥ കൃത്തുമനായ അല്‍ഫോന്‍സ് പുത്രന് ഓര്‍മ്മവന്നതെന്ന തോന്നുന്നു. എന്തായാലും അവസാനം നായകന്‍ പെണ്ണിനെ കിട്ടുന്നുണ്ട്. കിട്ടുന്ന രീതിയൊന്നും തല്‍ക്കാലം പറയുന്നില്ല. എന്തായാലും ചിത്രം കൊണ്ട് നിവിന്‍ പോളിയ്ക്കും അല്‍ഫോന്‍സിനും അന്‍വര്‍ റഷീദിനും ഗുണം മാേ്രത ഉണ്ടാകൂ. കൂടെ ശ്യാമപ്രസാദ് ചേട്ടനും. പ്രേമത്തിന് ടിക്കറ്റ് കിട്ടാത്ത കുറേപേര്‍ അടുത്ത തീയറ്ററില്‍ കയറി ‘ ഇവിടെ’ കണ്ടിട്ടുണ്ടെന്നാണ് അരിയുന്നത്. ചിത്രത്തെ പ്രകീര്‍ത്തിച്ച് മലയാളത്തിലെ പ്രമുഖ സംവിധായകരും അഭിനയതാക്കളും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

PIC 7

ഇത്തരത്തില്‍ പോസ്റ്റിട്ട് പണി മേടിച്ച ഒരാളാണ് അജു വര്‍ഗ്ഗീസ്. പ്രേമം ഇറങ്ങുന്നതിന് മുമ്പേ താരം, പ്രേമത്തിന്റെ പോസ്റ്ററുകളും, ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്റ് ചെയതിരുന്നു. ഈ സല്‍ പ്രവര്‍ത്തിക്ക് അജുവിന് കിട്ടിയ പണി താഴെ ചേര്‍ത്തുകൊണ്ട് തല്‍ക്കാലം കച്ചവടം അചവസാനിപ്പിക്കുകയാണ്
Untitled-2 copy

എന്തായാലും ട്രെയിലറു പോലും ഇറക്കാതെ പ്രേക്ഷകനെ തീയ്യറ്ററിലെത്തിക്കാനുള്ള മാന്ത്രികവിദ്യ ഇങ്ങക്കറിയാ അല്‍ഫോന്‍സേട്ടാ.. ഇങ്ങള് മാസാണ്. വെറും മാസ്സാണ്. വെറും മാസ്സല്ല. മരണ മാാസ്സ്..

© 2024 Live Kerala News. All Rights Reserved.