യുഎഇയെ വെട്ടിലാക്കി സോഷ്യല്‍മീഡിയയ്ക്ക് ഭാഗിക നിയന്ത്രണം

യുഎഇയിലെ ചില കമ്പനികളില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സോഷ്യല്‍മീഡിയയുടെ അമിതോപയോഗം ജോലിയെ ബാധിച്ചതിനാലാണ് ചില മുന്‍നിര കമ്പനികള്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മിക്ക ജോലിക്കാരും ഓഫീസ് ജോലിക്കിടയിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ജോലിസമയത്തെ ചാറ്റിങ്ങും സ്റ്റാറ്റസ് അപ്‌ഡേഷനും മിക്ക കമ്പനികളുടെയും പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുണ്ട്. അതേസമയം, ചില കമ്പനികള്‍ ഓഫീസ് സമയത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗവും വിലക്കിയിട്ടുണ്ട്.

സമയത്തിനു പ്രൊജക്ടുകളും ജോലികളും തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ചില കമ്പനികള്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ സോഷ്യല്‍മീഡിയ ബ്ലോക്ക് ചെയ്തത്. പ്രത്യേക സോഫ്റ്റ്‌വയറുകളുടെ സഹായത്തോടെയാണ് സോഷ്യല്‍മീഡിയ സൈറ്റുകള്‍ നിയന്ത്രിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.