ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ പരാതിയുമായി രംഗത്ത് എത്തി . തിരുവനന്തപുരത്ത് ഡ്രൈവിങ് സ്‌ക്കൂള്‍ നടത്തുന്ന 39കാരിയാണ് പരാതിക്കാരി. ഇവര്‍ക്ക് നിരന്തരം ഫോണ്‍കോളുകളും അശ്ലീല സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു . ചിത്രത്തില്‍ നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് വീട്ടമ്മയ്ക്ക് പാരയായത്. പരാതിക്കാരിയായ വീട്ടമ്മ നാലു വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആണിത്. സിനിമ പ്രദര്‍ശനത്തിനെത്തിയത് മുതല്‍ നിരന്തരം ഫോണുകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഇവര്‍ . സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതില്‍ ഹര്‍ജ്ജി നല്‍കി. 50 ലക്ഷം രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യാനും ഇവര്‍ ആലോചിക്കുന്നുണ്ട്.
അതേ സമയം ഇത്തരത്തിലൊരു സംഭവും എങ്ങനെയുണ്ടായെന്ന് തനിക്കറിയില്ലെന്നും, വാര്‍ത്തകളിലൂടെ ഇന്ന രാവിലെയാണ് താന്‍ സംഭവം അറിഞ്ഞതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ആഷിക് ഉസ്മാന്‍ ലൈവ് കേരളാ ന്യൂസിനോട് പ്രതികരിച്ചു.