വെബ്‌ഡെസ്‌ക്ക്:
ബിരിയാണിയിലും കറികളിലും മസാലക്കൂട്ട് ചേര്‍ക്കുമ്പോള്‍ ആരെങ്കിലും അറിയുന്നുണ്ടോ അതിലൊന്ന് എലിവിഷത്തോളം അപകടം പിടിച്ചതാണെന്ന്. രുചിക്കും മണത്തിനും വേണ്ടി ചേര്‍ക്കുന്ന കറുവപ്പട്ടയാണ് കറികളെ കാളകൂടമാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ കറുവപ്പട്ടയെന്ന് തെറ്റിദ്ധരിച്ച് നാം ഉപയോഗിക്കുന്ന കാസിയയാണ് ആ വിഷവസ്തു.
പ്രാചീനകാലം മുതല്‍ക്കേ ഔഷധവും സുഗഗന്ധദ്രവ്യവുമൊക്കെയായി ഉപയോഗിച്ചു പോരുന്ന യഥാര്‍ത്ഥ കറുവപ്പട്ട ആരോഗ്യത്തിന് ഹാനികരമല്ല. എന്നാല്‍ കറുവപ്പട്ടയോട് ഏറെ സാദൃശ്യ മുള്ള കാസിയ വിഷമാണ്. വിപണിയില്‍ കറുവപ്പട്ടയെന്ന പേരില്‍ ലഭിക്കുന്നത് കാസിയയാണ്. കാസിയയില്‍ അടങ്ങിയിരിക്കുന്ന കമോറിന്‍ എന്ന ഘടകമാണ് കരളിനെയും വൃക്കയേയും തകര്‍ക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സികോളജി, ലക്‌നൗ 2010 ല്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായതാണ്. മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും കാസിയ ഇറക്കുമതി ചെയ്‌യുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. യുഎസ്, യുകെ, ജര്‍മനി എന്നീ രാജ്യങ്ങള്‍ കാസിയ ഇറക്കുമതി അനുവദിക്കുന്നുണ്ട് എലിവിഷം നിര്‍മിക്കാന്‍ മനുഷ്യന്‍ ഉപയോഗിക്കാവുന്ന ഭക്ഷ്യ വസ്തുക്കളുടെ കൂട്ടത്തില്‍ നിന്നും അമേരി ക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കാസിയയെ നീക്കി യിട്ടുണ്ട്.
ഒരു കിലോ കാസിയ ഇറക്കുമതി ക ചെയ്യാന്‍ 35 രൂപ ചെലവാകുമെങ്കി ല്‍ യഥാര്‍ഥ കറുവപ്പട്ടക്ക് 200 രൂപ വിലവരും. ഒരു വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കറുവപ്പട്ട 80100 ടണ്‍ വരും. വിപണിയില്‍ 12000 ടണ്ണിന്റെ ആവശ്യമുണ്ട്. ഉല്‍പാദനവും ആവശ്യകതയും തമ്മിലുള്ള ഈ വലിയ വിടവ് നികത്തുന്നത് ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന, വിലകുറഞ്ഞ, കാസിയ കൊണ്ടാണ്. കറുവപ്പട്ടയും കാസിയയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമായതാണ് തട്ടിപ്പ് ഇത്ര വ്യാപകമാവാന്‍ കാരണം.
ശ്രീലങ്കയാണ് നല്ല കറുവപ്പട്ട ഉല്‍പാദിപ്പിക്കുന്ന പ്രധാന രാജ്യം. കേരളത്തിനാണ് രണ്ടാം സ്ഥാനം. കണ്ണൂരിലും മലപ്പുറത്തുമാണ് കറുവപ്പട്ട കൃഷിയുള്ളത്. എന്നാല്‍ കാസിയയുടെ കടന്നുകയറ്റത്തില്‍ കറുവപ്പട്ടക്ക് വിപണിയില്ലാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്. മറുഭാഗത്ത് ജനം വിഷം കഴിക്കേണ്ടി വരികയും ചെയ്‌യുന്നു.
കറുവപ്പട്ടയുടെ ഇറുക്കുമതിയും ഉപയോഗവും നിയന്ത്രിക്കുന്ന ശക്ത മായ നിയമം ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലില്ല. 2008ല്‍ സ്‌പൈസസ് ബോര്‍ഡ് കാസിയ ഇറക്കുമതി നിയന്ത്രിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി കാസിയ കറുവപ്പട്ടയെയെന്ന പേരില്‍ വില്‍ക്കുന്നത് നിരോധിക്കണമെ ന്ന് രണ്ടുവര്‍ഷം മുമ്പ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
കറുവപ്പട്ട കര്‍ഷകനായ ലിയോനാര്‍ഡ് ജോണ്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി എന്തുകൊണ്ടാണ് കാസിയ നിരോധിക്കാത്തത് എന്ന് വിവരാവകാശ നിയമംവഴി അന്വേഷിച്ചപ്പോള്‍ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ശാസ്ത്ര സമിതിയെ നിയോഗിച്ചിട്ടുള്ളതായി മറുപടി ലഭിച്ചിട്ടുണ്ട്.
നേരിയ ചുവപ്പോടു കൂടിയ തവിട്ടു നിറമുള്ള കാസിയ കാഴ്ചയില്‍ യഥാര്‍ഥ കറുവാപ്പട്ടയില്‍ നിന്ന് വേഗം തിരിച്ചറിയാനാകില്ല. ശരിയായ കറുവാപ്പട്ട കട്ടികുറഞ്ഞതായതിനാല്‍ ഒരു പെന്‍സില്‍ അകത്ത് വച്ച് ചുരുട്ടിയെടുക്കാം. കാസിയയുടെ പുറംഭാഗത്തിന് കനം കൂടുതലാണ്. ശരിയായ കറുവാപ്പട്ട അയഡിനില്‍ മുക്കി നോക്കിയാല്‍ വലിയ മാറ്റം ഉണ്ടാകില്ല. കാസിയയാണെങ്കില്‍ നീല നിറമാകും.. കാസിയയും കറുവപ്പട്ടയും തിരിച്ചറായാം.. വിശദവിവരങ്ങള്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക..
കേരളത്തില്‍ ഭക്ഷ്യ പരിശോധനയ്ക്ക് വേണ്ടത്ര ലാബുകളില്ലാത്തതാണ് കാസിയ വില്‍പ്പന തടയാനാവാത്തതെന്ന് വിധഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. മാഗി ന്യൂഡില്‍സില്‍ ലെഡിന്റെ അളവ് കണ്ടെത്തിയതോടെയാണ് കേരളത്തിലെ ഭക്ഷ്യ പരിശോധന കേന്ദ്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ച് വീണ്ടും സജീവമായത്. ഭൂരിഭാഗം ഭക്ഷ്യ പരിശോധന കേന്ദ്രങ്ങലും കേരളത്തില്‍ പൂട്ടിയ നിലയിലാണ്. അല്ലെങ്കില്‍ വേണ്ടത്ര ജീവനക്കാരില്ല, അതുമല്ലെങ്കില്‍ വിധഗദ പരിശോധനയക്കുള്ള ഉപകരണങ്ങളില്ല.