ഇന്ത്യയിൽ മാഗിന്യൂഡിൽസ് വിൽപ്പന നിരോധിച്ചപ്പോൾ മാഗി കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വിവാദമുണ്ടാക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മാഗി കഴിക്കാതിരിക്കുന്നതിലു ഭേദം മരിക്കുന്നതാണെന്നും മാഗി കഴിക്കുന്നതിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. താന്‍ മദ്യപിച്ചല്ല ഇക്കാര്യം പറയുന്നതെന്നും രാംഗോപാൽ വർമ്മ തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു . മാഗി കഴിച്ച് മരിച്ചു പോകുകയാണെങ്കില്‍ തന്റെ ശവമടക്കിന് മാഗി മാത്രം വന്നാല്‍ മതിയെന്നാണ് തന്റെ ആഗ്രഹം കാരണം മരിക്കുന്നത് വരെ തനിക്ക് സന്തോഷം നല്‍കിയത് മാഗിയാണ്, അത് നിരോധിച്ചവര്‍ ഒന്നും തന്നിട്ടില്ല. മാഗിയേക്കാള്‍ തന്നെ സന്തോഷിപ്പിച്ച ഒന്നുമില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു
രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക