മാഗിന്യൂഡില്‍സ് പരസ്യ ചിത്രത്തില്‍ അഭിനയിച്ച അമിതാബ് ബച്ചന്‍ ,പ്രീതി സിന്റ്റാ ,മാധുരി ദീക്ഷിത് എന്നിവര്‍ ക്കെതിരെ കോടതി കേസ് എടുത്തു .ബീഹാറിലെ മുസഫര്‍ നഗര്‍ കോടതിയാണ് കേസ്സ് എടുത്തത് മാഗിന്യൂഡില്‍സില്‍ അനുവദിച്ചതിലും അളവില്‍കൂടുതല്‍ രാസവസ്തുക്കള്‍ മാഗിയില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് .ഉല്‍പ്പന്നത്തിന്റെ പ്രചരണ പരസ്യത്തില്‍ അഭിനയിച്ചതാരങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.തരാങ്ങളുടെ ജനങ്ങളുടെ ഇടയില്‍ ഉള്ള സ്വാധീനം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് സഹായകമാകുകയും താരങ്ങള്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ വഞ്ചിക്കപെട്ടത് ജനങ്ങളാനെന്ന കണ്ടെത്തലാണ് താരങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ കാരണമായി തീര്‍ന്നത് .വിവിധ കമ്പനികളുടെ ബ്രാന്റ് അംബാസിഡര്‍ മാരായ സിനിമ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഉള്ള മുന്നറീപ്പ് കൂടിയാണ് മാഗി കേസില്‍ താരങ്ങള്‍ക്ക് എതിരെ കേസ് എടുത്ത് കൊണ്ടുള്ള കോടതി ഉത്തരവ്