മാഗി നൂഡില്‍സിന് വീണ്ടും പണികിട്ടുമോ? എട്ടാഴ്ചക്കകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ സാംപിളുകള്‍ മൈസൂരിലെ ലാബോറട്ടറിയില്‍ പരിശോധിച്ച് എട്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. മാഗി നൂഡില്‍സിന് അനുമതി നല്‍കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. അനുവദനീയമായതിലും അധികം അളവില്‍ ലെഡിന്റെയും ഗ്ലൂട്ടമിക് ആസിഡിന്റെയും അംശം ഉണ്ടോ എന്ന് വ്യക്തമാകാന്‍ വേണ്ടിയാണ് വീണ്ടും പരിശോധിക്കുന്നത്്.

മാഗിയില്‍ ഈയത്തിന്റെ അംശം അപകടകരമായ തോതില്‍ ഉള്ളതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്നു കാണിച്ച് കഴിഞ്ഞ ജൂണിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മാഗി നിരോധിച്ചത്. രണ്ട് മാസത്തിനു ശേഷം സര്‍ക്കാര്‍ നിരോധനത്തെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി ഉപാധികളോടെ മാഗി നിരോധം എടുത്തുകളഞ്ഞു. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ വിപണിയില്‍ ഇറക്കാവൂ എന്ന നിര്‍ദേശത്തോടെയായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും രംഗത്ത് വരികയായിരുന്നു.

© 2024 Live Kerala News. All Rights Reserved.