ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരികൾ. പുറമേ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കശ്മീർ സ്വദേശിയാണെന്നുള്ള ഡോമിസൈൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ജോലി, പഠനം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട കശ്മീരിൽ താമസമാക്കിയവർക്കും, തൊഴിലാളികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇനിമുതൽ ഇവർക്ക് ജമ്മു-കശ്മീരിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനും സാധിക്കുമെന്ന് ഹിർദേഷ് കുമാർ പറഞ്ഞു.