ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റതായി ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കശ്മീരിലെ നാല് ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. കുല്‍ഗാം, ബന്ദിപോറ, ഷോപ്പിയാന്‍, പുല്‍വാമ എന്നീ നാല് ജില്ലകളിലെ 12 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. നിരോധിത തീവ്രവാദ സംഘടനകളുടെ പുതുതായി രൂപീകരിച്ച ശാഖകളുമായും അനുബന്ധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഹൈബ്രിഡ് തീവ്രവാദികളുടെ വീടുകളിലായിരുന്നു പരിശോധന.

© 2025 Live Kerala News. All Rights Reserved.