ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവച്ചു കൊന്നു. രജ്നി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുഗാമിലെ ഗോപാൽപുരയിലാണ് സംഭവം നടന്നത്.
വെടിയേറ്റ രജ്നിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെയുള്ള അതിക്രമം വർധിച്ചു വരികയാണ്.
കശ്മീരിൽ മെയ് മാസത്തിൽ നടക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്. നേരത്തെ, മൂന്ന് പോലീസുകാരും മൂന്ന് സാധാരണക്കാരും – ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരൻ, ഒരു കലാകാരന്, ഒരു വൈൻഷോപ്പ് സെയിൽസ്മാൻ എന്നിവരെ തീവ്രവാദികൾ ലക്ഷ്യമിട്ട ആക്രമണങ്ങളിൽ കൊലപ്പെടുത്തിയിരുന്നു.