തിരുവനന്തപുരം: കടം വാങ്ങി മാത്രമെ കേരളത്തിന് ഇനി മുന്നേട്ട് പോകാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനുമുള്ള പണം ഇപ്പോള്‍ നല്‍കുന്നില്ല. നാടിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാത്ത വായ്പകളെ സ്വീകരിച്ചു മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് ചിന്തയില്‍ പിണറായി ഏഴുതിയ ലേഖനത്തില്‍ പറയുന്നു. കേന്ദ്ര ഫണ്ടുകള്‍ കുറച്ചതോടെ കടം എടുത്തേ വികസന പ്രവര്‍ത്തനങ്ങളെ മുന്നോട്ടുപോകാനാവൂ. കൂടുതല്‍ നിക്ഷേപങ്ങള്‍ നാടിനാവശ്യമുണ്ട്. അതിനായി സാമൂഹ്യനിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍ അവയെ സ്വീകരിക്കുക എന്നതാണ് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.