തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി സർക്കാർ. 29.82 ലക്ഷം രൂപയാണ് സർക്കാർ പിണറായി വിജയന്റെ ചികിത്സയ്ക്കായി അനുവദിച്ചത്.
തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ആദ്യം പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് റദ്ദാക്കിയത്. തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നൽകണമെന്നും പൊതുഭരണവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.