സംസ്ഥാന സര്‍ക്കാരിന്റെ സമരത്തിന് ജന്തര്‍ മന്ദറില്‍ അനുമതി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരം ജന്തര്‍ മന്ദറില്‍. ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തുന്നതിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. മുന്‍പ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡല്‍ഹിയിലേക്കെത്തും.

ഫെബ്രുവരി 8നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയില്‍ സമരം നടത്തുക. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് കഴിഞ്ഞ 17ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്.

© 2024 Live Kerala News. All Rights Reserved.