ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യം; മുഖ്യമന്ത്രി

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള കാര്യങ്ങളുടെ നിര്‍മ്മാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ആറ് ഇടത്താവളങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ശബരിലയില്‍ മണ്ഡല കാലത്ത് വലിയ തിരക്ക് എന്നത് വസ്തുതയാണ്. തിരക്ക് വല്ലാതെ കൂടിയാല്‍ പ്രശ്‌നമാകും. അത് മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനം.

ശബരിമല; തിരക്ക് കൂടുതല്‍ നിയന്ത്രണ വിധേയമാക്കും, ഇന്ന് മുതല്‍ വിര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് പരിധി 80000 തീര്‍ത്ഥാടകരുടെ എണ്ണം കണക്കിലെടുത്താണ് അങ്ങോട്ട് കയറ്റി വിടുന്നത്. കഴിഞ്ഞവര്‍ഷം ശരാശരി 62,000 പേരാണ് പ്രതിദിനം മല കയറിയിരുന്നത്. ഇപ്പോഴത് 88,000 ആയി വര്‍ദ്ധിച്ചു. ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചത് ഇത് കണക്കിലെടുത്താണ്. പതിനെട്ടാം പടിയില്‍ ഒരുമണിക്കൂറില്‍ 4200 പേരെയാണ് കയറ്റിവിടാനാവുക. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വലിയ തിരക്കുണ്ടാവുമ്പോള്‍ ഏകോപനം ശക്തമാക്കും. നല്ല രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു. ശബരിമലയില്‍ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.