ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ജയ്ഷെ കമാന്‍ഡര്‍ സയീദ് വാനിയടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ,ബുദ്ഗാം ജില്ലകളില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു.ലഷ്‌കര്‍ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്.ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കമാന്‍ഡര്‍ സയീദ് വാനിയയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജയ്ഷെ കമാന്‍ഡറും ഒരു പാക്കിസ്ഥാനിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടത്.പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. ഇത് വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. പുല്‍വാമയിലെ നൈറ മേഖലയില്‍ മാത്രം നാല് ഭീകരരെയാണ് വധിച്ചത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ബുദ്ഗാമില്‍ നിന്ന് എകെ 56 റൈഫിള്‍ ഉള്‍പ്പെടെ കണ്ടെത്തി.

© 2022 Live Kerala News. All Rights Reserved.