ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍നിന്ന് 19.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 3,06,357 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.33 ആയി കുറഞ്ഞിട്ടുണ്ട്.573 പേര്‍ കോവിഡ് മൂലം മരിച്ചു.അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആകെ 4.03 കോടി ആളുകളാണ് രോഗബാധിതരായുള്ളത്.