കോവിഡ് അതിരൂക്ഷം;രാജ്യത്ത് പ്രതിദിന കേസുകള്‍ 3 ലക്ഷം കടന്നു;491 മരണം;9,287 ഒമിക്രോണ്‍ രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് അതിരൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 3,17,532 പേര്‍ക്കാണ് 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. 491 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,23,990 പേര്‍ രോഗമുക്തി നേടി. ടിപിആര്‍ 16.41 ശതമാനമാണ്. അതേ സമയം രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കോവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്. ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്തരുടെ വിലയിരുത്തല്‍.സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഇപ്പോഴും കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന ജില്ലയായി പുണെ മാറി. അതേ സമയം ഗുജറാത്ത്, അസം, കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.