രാജ്യത്ത് കോവിഡ് വീണ്ടും ഉയര്‍ന്നു;ഇന്ന് 2,85,914 പേര്‍ക്ക്;665 മരണം; ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.ഇന്ന് 2,85,914 പേര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചത്.665 മരണവും റിപ്പോര്‍ട്ട് ചെയ്തു.2,99,073 പേരാണ് കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.22,23,018 പേരാണ് രോഗംബാധിച്ച് ചികിത്സയിലുള്ളത്.16.16 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1,63,58,44,536 ഡോസ് വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 2,55,874 പേര്‍ക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.