ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 3.37 ലക്ഷം (3,37,704) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.488 മരണങ്ങളും സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,884 ആയി. 2,42,676 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.31 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.65 ശതമാനവുമാണ്.മഹാരാഷ്ട്ര,കര്‍ണാടക,കേരളം,തമിഴ്‌നാട്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം10,050 ആയി.