ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് നില ആശങ്ക; ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി:രാജ്യത്ത്് കോവിഡ്, ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുകയാണ്. ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് നില ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, യുപി, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് ആശങ്കയുണര്‍ത്തുന്നത്.ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്, 40 ശതമാനത്തിന് മുകളില്‍. രാജ്യത്തെ 8.79% കേസുകളും കേരളത്തിലാണ്. മഹാരാഷ്ട്രയും കര്‍ണാടകയും കേസുകളില്‍ മുന്‍നിരയിലുണ്ട്. തിരഞ്ഞെടുപ്പു നടക്കുന്ന യുപിയിലും സ്ഥിതി ഭദ്രമല്ല. 37.29 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ പോസിറ്റീവായുള്ളത്. 515 ജില്ലകളില്‍ ടിപിആര്‍ 5 ശതമാനത്തിലേറെയാണ്.കേരളത്തില്‍ 46,387 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. . തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.

© 2024 Live Kerala News. All Rights Reserved.