രാജ്യത്ത് 2.58 ലക്ഷം പുതിയ കോവിഡ് കേസുകള്‍; കൂടുതല്‍ മഹാരാഷ്ട്രയില്‍; 385 മരണം; ഒമിക്രോണ്‍ 8,209

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ അഞ്ചു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 2,58,089 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ 8,209 ആയി.2,58,089 ആണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 385 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.നിലവില്‍ ഇന്ത്യയില്‍ 16,56,341 കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 19.65 ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,51,740പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണ്ം 3,52,37,461 ആയി. 94.27 ശതമാനമാണ് രോഗമുക്തി നിരക്ക്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. 41,327 പേര്‍ക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1738 ഒമിക്രോണ്‍ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം രാജ്യത്ത് 157.20 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ദ്രാലയം അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.