രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ്; 314 മരണം; ഒമിക്രോണ്‍ 7,743 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കുതിക്കുന്നു. 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവര 70. 24 കോടി സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.മഹാരാഷ്ട്രയില്‍ മാത്രം 42,462 പേര്‍ക്കാണ് രോഗബാധ. .രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആയും ഉയര്‍ന്നു.അതേസമയം, രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 57 ലക്ഷം ഡോസുകളാണ് നല്‍കിയത്.

© 2023 Live Kerala News. All Rights Reserved.